സൗദി അറേബ്യയുടെ തെക്ക് കിഴക്ക് ഭാഗത്ത് ഇന്ന് രാവിലെ 7:55ന് ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 16 കിലോമീറ്റര്‍ ആഴത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സൗദി അതിര്‍ത്തിയില്‍ നിന്ന 240 കിലോമീറ്റര്‍ അകലെ ഒമാനിന്റെ കിഴക്ക് ഭാഗത്താണ്. ഇത്രയും ദൂരമുള്ളതിനാല്‍ അത് സൗദി അറേബ്യയെ പ്രതികൂലമായി ബാധിക്കില്ല. ഭൂചലനം കൃത്യമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 291 നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ജിയോളജിക്കല്‍ സര്‍വെ വക്താവ് താരിഖ് അബാല്‍ ഖൈല്‍ അറിയിച്ചു.
ഒമാനിന്റെ കിഴക്ക് ഭാഗങ്ങളില്‍ നേരിയ തോതില്‍ ഭൂചലനമുണ്ടായതായി ഒമാന്‍ അറിയിച്ചിരുന്നു.