സൗദിക്കടുത്ത് ചെങ്കടലിൽ ഇന്ന് പുലർച്ചെ ഭൂചലനം രേഖപ്പെടുത്തി

EARTHQUAKE

റിയാദ്: ചെങ്കടലിൽ ഇന്ന് പുലർച്ചെ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. രാവിലെ 6.52നാണ് ഭൂചലനമുണ്ടായത്. യാമ്പു ഭാഗത്തോട് ചേർന്ന കടലിന്റെ മധ്യത്തിലാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 4.40 ഡിഗ്രി തീവ്രതയിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം സൗദിയുടെ കരഭാഗങ്ങളിൽ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല.

അറേബ്യൻ ഫലകത്തിന്റെ പടിഞ്ഞാർ അതിർത്തി ആഫ്രിക്കൻ ഫലകത്തിൽ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്റെ കാരണമെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാഅൽഖൈൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!