സൗദിയിൽ പട്രോളിംഗിനായി ഇനി ഇലക്ട്രിക് കാറുകൾ

electric cars

റിയാദ്: പോലീസ് പട്രോളിംഗിനായി ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ ആരംഭിച്ച് സൗദി. പോലീസ് പട്രോളിംഗിന് പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ലൂസിഡിന്റെ ഇലക്ട്രിക് കാറുകളാണ് സൗദി പോലീസ് പട്രോളിംഗിനായി ഉപയോഗിക്കുന്നത്.

റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോയിൽ പുതിയ രീതിയിലുള്ള പോലീസ് പട്രോളിംഗ് കാർ പ്രദർശിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 100 ഇലക്ട്രിക് കാറുകളാണ് പട്രോളിംഗിനായി ഉപയോഗിക്കുന്നത്. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക്കാർ ഫാക്ടറിയായിട്ടുള്ള റാബിഗ്ഗിലെ ലൂസിഡ് കാർ പ്ലാന്റിലാണ് വാഹനങ്ങൾ നിർമിച്ചത്.

പരിസ്ഥിതി സംരക്ഷണം, മലിനീകരണം തടയൽ, ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പ്രാദേശിക ഉൽപാദനത്തിന് ഊർജ്ജം നൽകൽ, ഉയർന്ന സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!