ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഫാക്ടറി ആരംഭിക്കാൻ ഒരുങ്ങി സൗദി

electric scooters

റിയാദ്: ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഫാക്ടറി ആരംഭിക്കാൻ സൗദി. ഫാക്ടറി 2026 ഓടെ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന വീഗോ ഗ്രൂപ്പ് ചൈനീസ് കമ്പനിയുമായി സഹകരിച്ചാണ് ഫാക്ടറി സ്ഥാപിക്കുന്നത്.

ഫാക്ടറി സ്ഥാപിക്കുക റിയാദിലെ വ്യാവസായിക നഗരത്തിലായിരിക്കും. ഫാക്ടറിയിൽ പ്രതിവർഷം 5000ത്തിലധികം മോട്ടോർ സൈക്കിളുകളായിരിക്കും നിർമിക്കുക. നിർമാണം പൂർത്തിയാക്കിയ മോട്ടോർസൈക്കിളുകൾ സൗദി മാർക്കറ്റിൽ ലഭ്യമാക്കും. ഇതിന് പുറമെ, ആഗോള തലത്തിൽ മോട്ടോർസൈക്കിളുകൾ കയറ്റുമതിയും ചെയ്യും.

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുക, രാജ്യത്തിന്റെ ഉൽപാദനശേഷി വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ വാഹനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫാക്ടറി സ്ഥാപിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!