ജിദ്ദ – സൗദി അറേബ്യ ഇതുവരെ 71,209 ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഇറക്കുമതി ചെയ്തു.ഇറക്കുമതി ചെയ്ത കാറുകളിൽ ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെട്ടിട്ടുള്ളതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു.
2023 ന്റെ തുടക്കം മുതൽ സൗദി അറേബ്യ 711 ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ 2022 ൽ 13,958 ഇലക്ട്രിക് വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.
നടപ്പുവർഷത്തിന്റെ തുടക്കം മുതൽ സൗദി അറേബ്യയിലേക്ക് എട്ട് രാജ്യങ്ങളിൽ നിന്നാണ് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്‌തത്.
465 ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്ത് അമേരിക്കയാണ് ഒന്നാമത്, 97 ഇവിയുമായി ജർമ്മനി, 81 ഇവിയുമായി ജപ്പാൻ, 49 ഇവിയുമായി ചൈന എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തത്.
കൂടാതെ എട്ട് ഇലക്ട്രിക് വാഹനങ്ങൾ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും 6 എണ്ണം ഇറ്റലിയിൽ നിന്നും 3 എണ്ണം ദക്ഷിണ കൊറിയയിൽ നിന്നും 2 സ്‌പെയിനിൽ നിന്നും ഇറക്കുമതി ചെയ്തു.