ജിദ്ദ – കൊമേഴ്‌സ്യൽ ഏജൻസി നിയമം ലംഘിച്ച നാലു ഇലക്‌ട്രോണിക് ഉപകരണ ഏജൻസികൾക്കും വിതരണക്കാർക്കും വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. റിപ്പയർ സേവനം നൽകാത്തതിനും സ്‌പെയർ പാർട്‌സ് ലഭ്യമാക്കാത്തതിനും ഗുണനിലവാരം ഉറപ്പാക്കാത്തതിനും ഉപയോക്താക്കൾക്ക് വിൽപനാനന്തര സേവനം നൽകാത്തതിനുമാണ് ഏജൻസികൾക്കും വിതരണക്കാർക്കും പിഴ ചുമത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിർമിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വിതരണക്കാർക്കും ഏജൻസികൾക്കുമാണ് നിയമ വ്യവസ്ഥകൾ ലംഘിച്ചതിന് പിഴ ചുമത്തിയതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.