റിയാദ്- ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ചാര്‍ജറുകള്‍ ഏകീകൃത സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതിനെ പറ്റിയുള്ള പഠനം നടക്കുന്നതായി സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) അറിയിച്ചു. കമ്മ്യൂണിക്കേഷന്‍സ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്.
ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുക, ചെലവ് കുറയ്ക്കുക, ഉയര്‍ന്ന നിലവാരമുള്ള ചാര്‍ജിങ്ങും ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യയും നല്‍കുക, ഇ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഈ ഏകീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യത്യസ്ത നിര്‍മാതാക്കളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഒരൊറ്റ ചാര്‍ജര്‍ എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും വൈകാതെ ഇത് സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമെന്നും സാസോ വ്യക്തമാക്കി. പ്രദേശിക അന്തര്‍ദേശീയ വിപണിക്കനുസൃതമായാണ് പദ്ധതി നടപ്പാക്കുക.