സ്‌കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും വിദ്യാർഥികൾക്ക് നൽകുന്നതിന് നിരോധനം; ഉത്തരവുമായി സൗദി

energy drinks

റിയാദ്: പ്രൈമറി, മിഡിൽ തല സ്‌കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ച് സൗദി അറേബ്യ. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രൈമറി വിദ്യാർഥികൾക്ക് ഒരു സ്‌കൂൾ ദിവസം 1500 കലോറിയിൽ കൂടാത്ത ഭക്ഷണവും നൽകണമെന്നും മിഡിൽ, സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് പരമാവധി 2000 കലോറി വരെയുള്ള ഭക്ഷണം നൽകാമെന്നുമാണ് നിർദ്ദേശം. കുട്ടികൾക്ക് സ്‌കൂളിലേക്ക് ബാഷ്പീകരിച്ച പാൽ, കണ്ടൻസ്ഡ് മിൽക്ക്, ഫ്‌ലേവർഡ് മിൽക്ക് എന്നിവ കൊടുത്തുവിടാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ്, പലതരം ശീതളപാനീയങ്ങൾ, ഫ്‌ലേവർഡ് വിറ്റാമിനുകൾ, സ്പോർട്സ് പാനീയങ്ങൾ, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങൾ, തണുത്ത ചായ, ജ്യൂസുകൾ തുടങ്ങിയവ സ്‌കൂളുകളിൽ നിരോധിച്ചിട്ടുണ്ട്. ചുവന്ന മാംസം, കരൾ, വെളുത്ത മാംസം, കോഴി, മത്സ്യം തുടങ്ങിയ എല്ലാത്തരം മാംസങ്ങൾക്കും നിരോധനമുണ്ട്. പ്രാഥമിക, ഇന്റർമീഡിയറ്റ് തലങ്ങളിൽ കാപ്പിയും ചായയും നിരോധിച്ചു.

സോസേജുകളും സംസ്‌കരിച്ചതും തണുപ്പിച്ചതും ചൂടാക്കി ഉപയോഗിക്കാവുന്നതുമായ മാംസങ്ങളും സ്‌കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!