റിയാദ്: റിയാദിലെ തുമാമയിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ വടക്കുംഭാഗം ആലിയം വീട്ടിൽ അബ്ദുൽ ഖാദർ (നാസി-52) ആണ് മരിച്ചത്. തുമാമയിൽ തബാറ്റ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: എ.കെ. ഇബ്രാഹിം, മാതാവ്: പാത്തുമ്മ, ഭാര്യ: സജന, മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് അഷ്ലിൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.