ജിദ്ദ – സൗദി അറേബ്യ തങ്ങളുടെ പൗരന്മാരെയും മറ്റ് പൗരന്മാരെയും സുഡാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള പ്രധാന നീക്കം തുടരുന്നു. ബുധനാഴ്ച വരെ, ആകെ 114 സൗദികളും 62 രാജ്യങ്ങളിൽ നിന്നുള്ള 2034 പേരും ഉൾപ്പെടെ 2148 പേരെ സുഡാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.
സുഡാനിൽ നിന്ന് വരുന്ന സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും സ്വീകരിക്കുന്നതിനും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലൂടെ അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ താമസ സ്ഥലങ്ങളിലേക്ക് അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിവരികയാണ്.
സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും സുഡാനിൽ നിന്ന് സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച്, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്), ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് സെക്യൂരിറ്റി എന്നിവയെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകുന്നു.