റിയാദ് – സുഡാനിൽ നിന്ന് വിദേശ പൗരന്മാരെ അവരുടെ രാജ്യങ്ങളിലേയ്ക്ക് സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കാൻ രാജ്യം സഹായം വാഗ്ദാനം ചെയ്യുന്നത് തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 356 പേരെ സൗദി അറേബ്യ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെയാണ് സൗദി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“രാജ്യത്തെ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം, സുഡാനിൽ നിന്ന് 356 സിവിലിയൻമാരെയും 101 സൗദി പൗരന്മാരെയും 26 രാജ്യങ്ങളിൽ നിന്നുള്ള 255 വ്യക്തികളെയും ഒഴിപ്പിച്ചു, റോയൽ സൗദി നാവികസേനയും സായുധ സേനയുടെ മറ്റ് ശാഖകളും നടത്തിയ പരിശ്രമം മൂലമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.