റിയാദ് – കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വ്യാജ പാസ്‌പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച സുഡാനി യുവാവിനെ എയർപോർട്ട് ജവാസാത്ത് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി യുവാവിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.