റിയാദ്- 24 ലക്ഷം റിയാൽ മോഷ്ടിച്ച ഫലസ്തീൻ പൗരനെ റിയാദിൽ അറസ്റ്റ് ചെയ്തു. അജ്ഞാതർ ആക്രമിച്ച് പണം മോഷ്ടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. അറസ്റ്റ് ചെയ്ത പ്രതിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറി.