ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൊണ്ടോട്ടി കരിപ്പൂർ ചോലമാട് സ്വദേശി, താഴത്തെ പള്ളിയാളി പുതുക്കുളം, അബ്ദുൽ റഷീദ് ടിപി (കുഞ്ഞിമോൻ) ആണ് മരിച്ചത്. 54 വയസായിരുന്നു.
ജിദ്ദ ഹറാസത്തിലാണ് റഷീദ് ജോലി ചെയ്യുന്നത്. ചൊവ്വാഴ്ച്ച രാത്രി ഹറാസത്തിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. പാഞ്ഞെത്തിയ വാഹനം അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
ജീവൻ രക്ഷാപ്രവർത്തകരെത്തി ഉടൻ തന്നെ റഷീദിനെ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ എത്തിച്ചു. ചികിത്സിയിൽ തുടരവേ ഇന്ന് രാവിലെയൊടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ഭാര്യ: റുബിന, മക്കൾ: മുഹമ്മദ് റംഷാദ്, റാനിയ ഷെറിൻ, മുഹമ്മദ് തയ്യിബ്.