റിയാദ്: ഇന്ത്യൻ പ്രവാസി റിയാദിലെ മുറിയിൽ മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശിയായ ശൈഖ് ദാവൂദിനെ ആണ് ബത്ഹ ശാര റെയിലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസ്സുകാരനായ ദാവൂദ് തഞ്ചാവൂർ അതിരംപട്ടിണം സ്വദേശിയാണ്.
ഞായറാഴ്ചയ്ക്ക് ശേഷം ദാവൂദിനെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാവൂദിന്റെ മൃതദേഹം റിയാദിൽ കബറടക്കും. റിയാദ് കെ എം സി സി വെൽഫെയർ വിങ്ങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ തുടങ്ങിയവർ ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകും.