റിയാദ് – മയക്കുമരുന്ന് കൈവശം വച്ച സൗദി പൗരന്മാർക്കും പ്രവാസികൾക്കും രണ്ട് വർഷം വീതം തടവ് ശിക്ഷ ലഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഉപയോഗത്തിനായാണ് ഇവർ മയക്കുമരുന്ന് കൈയിൽ കരുതിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എല്ലാ പ്രതികളെയും കോടതിയിലേക്ക് റഫർ ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
സമൂഹത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ഈ അപകടകരമായ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് അവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ ആവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.