റിയാദ്: സൗദി അറേബ്യയിൽ അസംബിൾ ചെയ്ത ഇലക്ട്രിക് കാറുകൾ അടുത്ത ഏതാനും മാസങ്ങൾക്കുളളിൽ യുഎയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ലൂസിഡ് കമ്പനി മിഡിൽ ഈസ്റ്റ് സിഇഒ ഫൈസൽ ബിൻ സുൽത്താൻ അറിയിച്ചു. റിയാദിലെ ലീപ് കൺവെൻഷനിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സൗദിക്ക് പുറമെ മിഡിൽ ഈസ്റ്റിലെ ഏതാനും രാജ്യങ്ങളിലേക്ക് കൂടി കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. യുഎയിൽ ഇതിനുള്ള ശ്രമം തുടങ്ങി. ആദ്യഘട്ടത്തിൽ സൗദിയിൽ അസംബിൾ ചെയ്ത കാറുകളാണ് യുഎഇ വിപണിയിലെത്തിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചും സാങ്കേതിക വിദ്യയെ കുറിച്ചും നിരവധി ചർച്ചകൾ ലീപ് വേദിയിൽ നടക്കുന്നുണ്ട്. കാർ എഞ്ചിനീയറിംഗ് മേഖലയിൽ ഇത് വലിയ മാറ്റങ്ങൾ വരുത്തിയേക്കും.
ആസ്റ്റൺ മാർട്ടിനുമായി സഹകരിക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ ലൂസിഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ആസ്റ്റൺ മാർട്ടിൻ കാറുകൾ നിരത്തിൽ കാണാനാകും.
റിയാദിലെ കിംഗ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ ഞങ്ങളുടെ ഫാക്ടറിയുടെ ജോലികൾ പുരോഗമിക്കുകയാണ്. അസംബ്ലി ലൈനിന്റെ നിർമാണം പൂർത്തിയായി. 2026 അവസാനത്തോടെ സമ്പൂർണ ഫാക്ടറിയുടെ നിർമാണം പൂർത്തിയാകും. അദ്ദേഹം പറഞ്ഞു.