ദമ്മാം: വ്യാജ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയ വ്യക്തിക്കെതിരെ നടപടിക്കൊരുങ്ങി സൗദി കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ വ്യക്തിക്കെതിരെയാണ് നടപടി സ്വീകരിക്കുക. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ അറിയിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വിവരങ്ങൾ നൽകിയ വ്യക്തിയുടെ യോഗ്യതയും വ്യക്തിത്വവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത തിങ്കളാഴ്ച മുതൽ മദീന മേഖലയിൽ കടുത്ത ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായാണ് വ്യക്തി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകിയത്.