മദീന – മദീനയിൽ ചികിത്സ നടത്തിയ അറബ് വംശജനായ വ്യാജ ഡോക്ടറെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് പിടികൂടി. ലൈസൻസില്ലാതെ നേത്രരോഗ ഡോക്ടറായാണ് അറബ് വംശജൻ പ്രവർത്തിച്ചിരുന്നത്.
രോഗികളുടെ സുരക്ഷക്ക് ഭീഷണിയായ നിലക്ക് ഗുരുതരമായ നിയമ ലംഘനം നടത്തിയതിന് ഏറ്റവും കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് വ്യാജ ഡോക്ടറെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മദീന ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാജ ഡോക്ടർമാരെയും ആരോഗ്യ മേഖലയിലുള്ള മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് മദീന ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.