റിയാദ്: ഓൺലൈനിലൂടെ വ്യാജ ഹജ് പെർമിറ്റ് വിൽപ്പന നടത്തിയ യുവതി സൗദിയിൽ അറസ്റ്റിൽ. റിയാദ് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഈജിപ്തുകാരിയായ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ് സീസണിൽ സന്ദർശക വിസയിൽ മക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
നിയമ ലംഘകർക്ക് 20,000 ദിർഹമാണ് പിഴ. വ്യാജ അനുമതി പത്രവുമായി ഹജ്ജിനെത്തുന്ന വിദേശികളെ 10 വർഷത്തേക്കു പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തുമെന്ന് ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.
ഹജ് നിർവഹിക്കാൻ അനുമതി ഹജ് വിസയിൽ എത്തുന്നവർക്ക് മാത്രമാണ്. നിയമലംഘകരെ കുറിച്ചു വിവരം അറിയിക്കാൻ മക്ക, റിയാദ് കിഴക്കൻ മേഖലയിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 ഹോട്ട് ലൈൻ നമ്പറിലും വിളിക്കണം.