ഹജ് തീർഥാടനം; സുരക്ഷ വർധിപ്പിക്കാൻ മക്കയിൽ ഫാൽക്കൺ ഡ്രോൺ സംവിധാനം വിന്യസിച്ചു

falcon drone

മക്ക: ഹജ് തീർഥാടനത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സൗദി അറേബ്യ. അഗ്നിശമന പ്രവർത്തനങ്ങൾക്കായി ‘ഫാൽക്കൺ’ എന്ന പേരിലുള്ള ഡ്രോൺ സംവിധാനം മക്കയിൽ വിന്യസിച്ചിട്ടുണ്ട്. ഹജ് കാലത്ത് ആദ്യമായാണ് ഇത്തരമൊരു ഡ്രോൺ സേവനം ഉപയോഗിക്കുന്നത്.

കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ ഡ്രോൺ, ദുഷ്‌കരമായ സാഹചര്യങ്ങളിലും എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലും അഗ്‌നിശമന രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകും. ഏകദേശം 40 കിലോ ഭാരം വരെ വഹിക്കാനും 12 മണിക്കൂർ വരെ പറക്കാനും ശേഷിയുള്ള ഈ ഡ്രോൺ, വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത ഇടങ്ങളിൽ പോലും തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

തെർമൽ കാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയുള്ള ഈ ഡ്രോൺ തത്സമയ ദൃശ്യങ്ങൾ കമാൻഡ് സെന്ററിലേക്ക് എത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!