ഹറമിൽ മതപരമായ സംശയങ്ങൾക്ക് ഇനിമുതൽ ഉടൻ മറുപടി

reply from haram

മതപരമായ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ലഭിക്കുന്ന സംവിധാനത്തിന് ഹറമിൽ തുടക്കം. ഫോണിലൂടെയാണ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുക. സംവിധാനം ഇരു ഹറം മതകാര്യ മേധാവി ഡോ: അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഉത്‌ഘാടനം ചെയ്തു. ഹറം സന്ദർശിക്കുന്നവരുടെ മതപരമായ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും അറിവും ഉൾക്കാഴ്ചയും നേടി ആരാധനാ കർമ്മങ്ങളും ഉംറയും കൃത്യമായി നിർവഹിക്കാൻ പഠിപ്പിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്‌ഷ്യം.

‘ചോദിക്കുന്നവർക്ക് ഉത്തരം നൽകുക’ എന്നാണ് സംരംഭത്തിന്റെ പേര്. ഇത് ഹറം സന്ദർശിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്ന് അൽ സുദൈസ് പറഞ്ഞു.

ഒരു കൂട്ടം പണ്ഡിതന്മാരും ഖാദിമാരും അധ്യാപകരും ഉൾപ്പെടുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തീർഥാടകരെയും സന്ദര്ശകരെയും ഇസ്ലാമിക വിഷയങ്ങൾ, ആരാധനകൾ, ആചാരാനുഷ്ട്ടാനങ്ങൾ, സന്ദർശന മര്യാദകൾ എന്നിവയെക്കുറിച്ചു ബോധവൽക്കരിക്കുക, ശരീഅത് വ്യവസ്ഥകൾക്കനുസൃതമായി യാതൊരു പ്രയാസവും തടസ്സവുമില്ലാതെ ആരാധന നിർവഹിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണ് ഇതെന്നും അൽസുനൈദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!