ജിദ്ദ- പ്രൊബേഷൻ കാലയളവിൽ പ്രവാസി തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ബിസിനസ് വഴി തൊഴിലുടമകൾക്ക് പ്രൊബേഷൻ കാലത്ത് തൊഴിലാളികൾക്ക് എളുപ്പത്തിൽ ഫൈനൽ എക്‌സിറ്റ് നൽകാൻ സാധിക്കും. ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല. പ്രൊബേഷൻ കാലത്ത് തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ ഫീസൊന്നും നൽകേണ്ടതില്ല. എന്നാൽ പ്രൊബേഷൻ കാലത്ത് ഫൈനൽ എക്‌സിറ്റ് വിസ ഓൺലൈൻ വഴി ഇഷ്യു ചെയ്ത ശേഷം ഇത് റദ്ദാക്കാനോ തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ലയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.