റിയാദ്- സൗദിയിൽ വ്യാജ ഇലക്ട്രോണിക് രേഖകൾ നിർമിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ അഞ്ചു വർഷത്തിൽ കുറയാത്ത തടവും പത്തുലക്ഷം റിയാൽ വരെ പിഴയും വ്യാജരേഖ നിർമിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി നിർണയിച്ചുകൊണ്ട് പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവു പുറപ്പെടുവിച്ചു. കൃത്രിമ രേഖകൾ നിർമ്മിക്കുക, വ്യാജ അറ്റസ്റ്റേഷൻ നടത്തുക, ഒപ്പ് രേഖപ്പെടുത്തുക, കൃത്യമമാണെന്ന് അറിഞ്ഞിട്ടും അത്തരം ഡോക്യൂമെന്റുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇലക്ടോണിക് ഇടപാടുകളുടെ സുരക്ഷയും നിയമസാധുതയും സുതാര്യതയും സംരക്ഷിക്കാൻ ശക്തമായ നിയമങ്ങളാവശ്യമായതിനാലാണിതെന്ന് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വിശദീകരിച്ചു.
