ജിദ്ദ – വിദ്യാഭാസ സ്ഥാപനങ്ങൾക്ക് സമീപത്ത് ആവർത്തിച്ച് ഹോൺ അടിച്ചും ഉച്ചത്തിൽ സംഗീതം വെച്ചും ശബ്ദമുണ്ടാക്കുന്നതും പൊതുമര്യാദ അനുസരിക്കാതെ പെരുമാറുന്നതും ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത് വിദ്യാർഥികൾക്ക് ശ്രദ്ധകേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്തുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.