നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ മാലിന്യം കത്തിച്ചാൽ 2000 റിയാൽ വരെ പിഴ

IMG-20230802-WA0007

റിയാദ് – വനങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും  മാലിന്യം കത്തിക്കുന്നത് പരമാവധി 2000 റിയാൽ വരെ പിഴ ഈടാക്കുന്ന കുറ്റമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. “ആദ്യ തവണ നിയമലംഘനം നടത്തിയാൽ 500 റിയാൽ പിഴയും രണ്ടാം തവണ 1000 റിയാലും മൂന്നാം തവണ 2000 റിയാലുമായിരിക്കും പിഴയെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം വേനൽക്കാലത്ത് താപനില ഉയർന്ന സാഹചര്യത്തിൽ വന മേഖലയിൽ തീ പടരാനുള്ള സാധ്യതയെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുക, പാചകത്തിന് തീയിടുക, നിലം വിപുലീകരിക്കാൻ വെടിയുതിർക്കുക, തീയിടുക, പടക്കം പൊട്ടിക്കുക എന്നിങ്ങനെ നിരവധി കാരണങ്ങളാണ് തീപിടുത്തമുണ്ടാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!