ജിദ്ദ – ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിന് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് വാഹന ഉടമയെയും മറ്റുള്ളവരെയും അപകടത്തില്‍ പെടുത്തുന്ന പ്രവൃത്തിയാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.