കോഫി ഷോപ്പോ, റെസ്റ്റോറന്റോ ഇല്ലാത്ത പെട്രോൾ ബങ്കുകൾക്ക് 5,000 റിയാൽ പിഴ

fine

ജിദ്ദ – പെട്രോൾ ബങ്കുകൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ ആരംഭിച്ചു. ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പരിഷ്‌കരിക്കുകയും മറ്റു ചില നിയമ ലംഘനങ്ങൾ പുതുതായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്.

കോഫി ഷോപ്പോ റെസ്റ്റോറന്റോ ഇല്ലാത്തതോ മിനിമാർക്കറ്റ് അടക്കുകയോ ചെയ്യുന്ന പെട്രോൾ ബങ്കിൽ നിന്ന് 5,000 റിയാൽ പിഴ ഈടാക്കും. ഈ നിയമ ലംഘനം പുതുതായി ഉൾപ്പെടുത്തിയതാണ്. വ്യാപാര സ്ഥാപനങ്ങളും പെട്രോൾ ബങ്കുകളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പരിഷ്‌കരിച്ച നിയമാവലി കഴിഞ്ഞ ദിവസം മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ ആരംഭിച്ചു.

റോഡുകളുമായും പൊതുനിർമാണ ജോലികളുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകളും കഴിഞ്ഞ മാസം 15 മുതൽ മന്ത്രാലയം നടപ്പാക്കി തുടങ്ങിയിരുന്നു. മിനിമാർക്കറ്റ് പ്രവർത്തിപ്പിക്കാതിരിക്കൽ, എൻജിൻ ഓയിൽ ചെയ്ഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കൽ, വ്യവസ്ഥകൾ പ്രകാരമുള്ള വിസ്തൃതിയിൽ കുറയാത്ത മസ്ജിദ് ഇല്ലാതിരിക്കൽ, കോഫി ഷോപ്പ് ഇല്ലാതിരിക്കൽ എന്നിവയെല്ലാം പെട്രോൾ ബങ്കുകളുടെ വിഭാഗങ്ങൾക്കനുസരിച്ച് നിയമ ലംഘനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!