നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പരിഷ്‌കരിച്ച് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം

municipality

ജിദ്ദ – നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. നിയമ ലംഘനത്തിന്റെ ഇനവും ആവർത്തനവും അനുസരിച്ച് ക്രമാനുഗതമായി പിഴകൾ വർദ്ധിക്കും. നഗരങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴകളിൽ ഏറ്റക്കുറച്ചിലുണ്ട്. നിയമ ലംഘനങ്ങൾക്കുള്ള ഏറ്റവും ഉയർന്ന പിഴയായി നിശ്ചയിച്ചിരിക്കുന്നത് 50,000 റിയാലാണ്. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അംഗീകരിച്ച വർഗീകരണം അനുസരിച്ച് സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസവും പിഴകൾ നിർണയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്. ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങളിൽ പിഴകൾ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കും.

വാണിജ്യ നിയമ ലംഘനങ്ങൾ, പൊതുശുചീകരണ നിയമ ലംഘനങ്ങൾ-വാണിജ്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, റോഡുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, നിർമാണ നിയമ ലംഘനങ്ങൾ, പെട്രോൾ ബങ്കുകളുമായും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, വിൽപന അനുപാതവുമായി ബന്ധപ്പെട്ട നഗരസഭാ ഫീസ് നിയമ ലംഘനങ്ങൾ, പരസ്യ ബോർഡുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, ആരോഗ്യ സ്ഥാപന നിയമ ലംഘനങ്ങൾ, വിൽപന നിയമ ലംഘനങ്ങൾ എന്നീ ഒമ്പതു ഗ്രൂപ്പ് നിയമ ലംഘനങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!