റിയാദ് – സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി ഈ മാസം 31 ന് മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ഡൽഹിയിലെ സൗദി എംബസി അറിയിച്ചു. നേരത്തെ 26 മുതൽ വിരലടയാളം നിർബന്ധമാക്കുമെന്ന് സൗദി എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും വ്യക്തമാക്കിയിരുന്നു.
മുംബൈ കോൺസുലേറ്റ് തിയതി മാറ്റത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഡൽഹിയിൽ വിസയടിക്കാൻ സമർപ്പിക്കുന്ന പാസ്‌പോർട്ടുകൾക്ക് മാത്രമാണ് 31 വരെ വിരലടയാളം ആവശ്യമില്ലാത്തത്. ജനുവരി 15നായിരുന്നു നേരത്തെ വിരലടയാളം പതിക്കൽ നിർബന്ധമാക്കിയിരുന്നത്. പിന്നീടത് 26 വരെ നീട്ടി. ഇപ്പോൾ 31 വരെയും നീട്ടിയിരിക്കുകയാണ്.