തായിഫ് – തായിഫിനു തെക്ക് ഖിയായിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സിവിൽ ഡിഫൻസും റെഡ് ക്രസന്റും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഖിയാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തലയിലും കാലുകളിലും മറ്റു ഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റ ഇരുവരെയും അടിയന്തിര ശുശ്രൂഷകളും ചികിത്സകളും നൽകി വിദഗ്ധ ചികിത്സക്കായി പിന്നീട് തായിഫ് കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റി.