സർക്കാർ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി

first hajj pilgrims

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീർത്ഥാടക സംഘം പുണ്യഭൂമിയിലെത്തി. എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 3011 വിമാനത്തിൽ 80 സ്ത്രീകളും 86 പരുഷന്മാരും ഉഉൾപ്പടെ 166 തീർത്ഥാടകരരാണ് ആദ്യ സംഘത്തിൽ എത്തിയത്. രാവിലെ അഞ്ച് മണിക്ക് ജിദ്ധ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരിപ്പൂരിൽ നിന്നും എത്തിയ തീർത്ഥാടകരെ വിവിധ സംഘടനാ പ്രവർത്തകർ സ്വീകരിച്ചു.

ജിദ്ധയിൽ ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർത്ഥാടകർക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത് . ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥരും നൂറ് കണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയും ഓരോ ഹാജിയെയും പുണ്യഭൂമിയിൽ സ്വീകരിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പടെ വിവിധ പ്രവാസി സംഘടനകൾക്ക് കീഴിൽ നൂറ് കണക്കിന് മലയാളി സന്നദ്ധ വാളണ്ടിയർമാർ പുലർച്ചെ തന്നെ ആദ്യ സംഘത്തെ സ്വീകരിക്കാൻ താമസ കേന്ദ്രത്തിൽ എത്തിയിരുന്നു. മക്ക അസീസിയയിലെ മഹത്വത്തിൽ ബാങ്കിലെ കെട്ടിട നമ്പർ 182 ലാണ് ആദ്യത്തെ 166 തീർത്ഥാടകർക്കും താമസ സൗകര്യം ഒരുക്കിയിരുന്നത്. യാത്ര കഴിഞ്ഞെത്തിയ തീർത്ഥാടകർക്ക് ഹജ് സർവീസ് കമ്പനി ഭക്ഷണം വിതരണം ചെയ്തിരുന്നു. കൂടാതെ മലയാളി സന്നദ്ധ പ്രവർത്തകരും ഹാജിമാർക്ക് ഭക്ഷണം നൽകി.

വിശ്രമത്തിനു ശേഷം നാട്ടിൽ നിന്നെത്തിയ ഹജ് വാളണ്ടിയർമാർക്കൊപ്പം ഇന്ത്യൻ ഹജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സിൽ തീർത്ഥാടകരെ മസ്ജിദ് ഹറമിലേക്ക് ഉംറക്കായി കൊണ്ടുപോകും. അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണത്തിൽ ഹാജിമാർ പൂർണ്ണ തൃപ്തരും സന്തോഷവാന്മാരുമായിരുന്നു .കരിപ്പൂരിൽ നിന്നും ഇന്ന് രണ്ട് വിമാനങ്ങൾ കൂടി തീർത്ഥാടകരുമായി ജിദ്ദയിലെത്തും. രാവിലെ ഇന്ത്യൻ സമയം എട്ടിനും വൈകിട്ട് മൂന്നിനാണ് എത്തിച്ചേരുക . 498 ഹാജിമാരാണ് ആദ്യദിനം മക്കയിലെത്തുന്നത് .മെയ് 26ന് കൊച്ചിയിൽ നിന്നും ഹാജിമാരുടെ വരവ് ആരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!