റിയാദ്- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സൗദി ബഹിരാകാശ സഞ്ചാരികളായ റയ്യാന ബര്‍നാവിയും അലി അല്‍ഖര്‍നിയും ബഹിരാകാശത്ത് നിന്ന് ആദ്യ സന്ദേശം അയച്ചു. തിങ്കളാഴ്ച ബഹിരാകാശ സഞ്ചാരികളായ പെഗ്ഗി വിറ്റ്‌സണും ജോണ്‍ ഷോഫ്‌നറും ഉള്‍പ്പെടെ ബര്‍നാവിയും അല്‍ഖര്‍നിയും ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നിലയത്തിലേക്ക് കുതിച്ചു.
‘ബഹിരാകാശത്ത് നിന്നുള്ള ഹലോ, ഈ ക്യാപ്‌സ്യൂളില്‍ നിന്ന് ഭൂമി കാണുന്നത് അതിശയകരമായി തോന്നുന്നു,’ ആദ്യത്തെ ഓണ്‍ഓര്‍ബിറ്റ് ക്രൂ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഇവന്റില്‍ ബര്‍ണവി പറഞ്ഞു. ‘ഞങ്ങള്‍ ഇവിടെ മൈക്രോഗ്രാവിറ്റി അനുഭവിച്ചുകൊണ്ടിരിക്കുന്നു, സൗദി അറേബ്യക്കും നേതാക്കളായ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈ ദൗത്യത്തില്‍ അവര്‍ നല്‍കിയ പിന്തുണക്കും നന്ദി അറിയിച്ച ബര്‍ണവി തന്റെ കുടുംബത്തെ പ്രത്യേകം പ്രശംസിച്ചു.