ഗള്‍ഫിലെ ആദ്യത്തെ സബ് സീറോ സ്‌നോ ഡെസ്റ്റിനേഷനും സ്‌കീ റിസോര്‍ട്ടുമായ ട്രോജെന സൗദിയിൽ തയ്യാറാകുന്നു. നിയോമിന്റെ ഭാഗമായ സൗദി അറേബ്യയുടെ ഈ പര്‍വത പദ്ധതി രാജ്യത്തെ മറ്റൊരു അത്ഭുതക്കാഴ്ചയാകും.
നിയോം മെഗാസിറ്റിയിലെ മഞ്ഞുമൂടിയ പര്‍വതനിരകളിലെ വിശാലമായ റിസോര്‍ട്ട് സമുച്ഛയം തയ്യാറാവുകയാണ്. 7,000 സ്ഥിര താമസക്കാര്‍ക്കുള്ള പാര്‍പ്പിടങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. കൂടാതെ 700,000-ത്തിലധികം വാര്‍ഷിക സന്ദര്‍ശകര്‍ ട്രോജെനയിലെത്തും. ഒരു ‘വെര്‍ട്ടിക്കല്‍ വില്ലേജ്’, ‘ഫണ്‍ ക്ലസ്റ്റര്‍’, ഷോപ്പിംഗ്, നൈറ്റ് ലൈഫ്, എന്നിവയാണ് സവിശേഷതകള്‍. 100 വ്യത്യസ്ത കായിക വിനോദങ്ങള്‍, ഉത്സവങ്ങള്‍, സംഗീതം, ഫാഷന്‍ ഇവന്റുകള്‍ എന്നിവയും ട്രോജെനയിലെക്ക് സന്ദര്‍ശകരെ മാടിവിളിക്കും.