ജിസാൻ: സൗദിയിൽ ചെറുവിമാനം തകർന്നു വീണു. ജിസാൻ മേഖലയിലെ അൽ ഹാരിത് ഗവർണറേറ്റിലാണ് സംഭവം. സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകർന്നത്. വിമാനം തകർന്നു വീണെങ്കിലും പൈലറ്റ് രക്ഷപ്പെട്ടു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. സൗദി നാഷണൽ സെന്റർ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പ്ലാന്റ് പെസ്റ്റ്‌സ് ആൻഡ് അനിമൽ ഡിസീസസിന്റെ വിമാനമാണ് തകർന്നത്.
ജിസാൻ മേഖലയിലെ പ്രാണികൾക്കെതിരയുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.