ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ഈജിപ്ഷ്യൻ വിമാനമായ നൈൽ എയറിൻ്റെ വീൽ സിസ്റ്റത്തിൽ തീപിടിച്ചതായി നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി സെൻ്റർ അറിയിച്ചു.
ഇക്കാര്യം കിംഗ് ഫഹദ് ഇൻ്റർനാഷണൽ എയർപോർട്ട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വ്യാഴാഴ്ച പുലർച്ചെ 2:15 നാണ് സംഭവമുണ്ടായത്. അടിയന്തര സംഘങ്ങൾ സംഭവത്തിൽ ഉടൻ തന്നെ പ്രതികരിച്ച് തീ അണച്ചിരുന്നു. കൂടാതെ വിമാനത്തിലുണ്ടായിരുന്ന 186 യാത്രക്കാരെയും 8 ജീവനക്കാരെയും പരിക്കേൽക്കാതെ ഒഴിപ്പിക്കുകയും ചെയ്തു.
അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി തീ നിയന്ത്രണവിധേയമാക്കുകയും അണക്കുകയും ചെയ്‌ത ശേഷം യാത്രക്കാരെ എമർജൻസി സ്ലൈഡുകളിലൂടെയാണ് ഒഴിപ്പിച്ചത്.
സംഭവത്തിൻ്റെ വിശദാംശങ്ങളും കാരണങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്നും ഈ സംഭവത്തെതുടർന്ന് വിമാനത്താവളത്തിൻ്റെ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.