റിയാദ് – നഴ്‌സിംഗ് വിഭാഗത്തിൽ പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണ അലവൻസ് ആയി പ്രതിമാസം 600 റിയാൽ വിതരണം ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. നഴ്‌സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനു പകരം 600 റിയാൽ തോതിൽ അലവൻസ് വിതരണം ചെയ്യാനാണ് തീരുമാനം. ഭക്ഷണത്തിന് അർഹരായ ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ ശേഖരിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. മെയ് മാസം മുതൽ ഇവർക്ക് ഭക്ഷണ അലവൻസ് വിതരണം ചെയ്തു തുടങ്ങുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
