ഗസ്സയിലെ സ്ഥിതിഗതികൾ ഗുരുതരവും അതിസങ്കീർണവുമായ സാഹചര്യത്തിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവർത്തിച്ച് ആഹ്വാനം ചെയ്തു. ഗസ്സയിലെ മാനുഷിക സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണ്. അടിയന്തര വെടിനിർത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റെയും ആവശ്യകതയിൽ അന്താരാഷ്ട്ര സമൂഹം യോജിക്കുന്ന സാഹചര്യമാണുള്ളതെന്നും പൂർണമായ വെടിനിർത്തൽ ഫലസ്തീനിൽ സാധ്യമാകുന്ന സാഹചര്യം ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.