റിയാദ്: സൗദിയിൽ 5.6 കോടി വർഷം പഴക്കമുള്ള സമുദ്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖലയിൽ നിന്നാണ് ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദ്യ ഇയോസീൻ കാലഘട്ടത്തിലെ സമുദ്രജീവികളുടെ ഫോസിലുകളാണ് ഇവയെന്ന് സൗദി ജിയോളിക്കൽ സർവ്വേ വ്യക്തമാക്കി.
അവശിഷ്ടങ്ങൾ കണ്ടെത്തിയത് ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ്. അസ്ഥിമത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ ഫോസിലുകൾ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട കാലഗണനയുടെ കാര്യത്തിൽ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ ശേഷിപ്പുകളാണ്.