റിയാദ്: റിയാദിൽ സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്ന നാലംഗ സംഘം അറസ്റ്റിൽ. രണ്ട് സൗദി പൗരന്മാർ, ഒരു ചാഡ് പൗരൻ, അനധികൃതമായി അതിർത്തി കടന്നെത്തിയ ഒരു യെമൻ പൗരൻ തുടങ്ങിയവരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
റിയാദിൽ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘമാണ് അറസ്റ്റിലായതെന്നും ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.