മക്ക: തീർഥാടകരുടെ ആരോഗ്യ, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസ്ഥാപനങ്ങളിലും മരുന്ന് ഉത്പാദന, സംഭരണ വിതരണ കേന്ദ്രങ്ങളും പരിശോധന ഊർജിതമാക്കി സൗദി. മക്കയിലും മദീനയിലുമായി ഇതിനകം 1329 പരിശോധനകളാണ് നടത്തിയത്.
പരിശോധനയിൽ 349 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം ലംഘിച്ച 44 വെയർഹൗസുകളാണ് അധികൃതർ അടപ്പിച്ചത്.