മക്ക: മക്കയിൽ വിവിധ ഇടങ്ങളിൽ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളിലും ബസ് സ്‌റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെയാണ് മക്ക പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വസ്തുക്കൾ ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.
റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. പിടിയിലായവരെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ മുമ്പാകെ ഹാജരാക്കി.