റിയാദ്: സൗദിയിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ നാല് വയസ്സുകാരിയായ കുട്ടിയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള കുഞ്ഞാണ് മരിച്ചത്.
സ്‌കൂൾ വിട്ട് വരുന്നതിനിടെ മാതാവിന്റെ കയ്യിൽ നിന്ന് കുതറിയോടിയ കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു. പാക്ക് പൗരനായ അബ്ദുൽ റഹ്മാൻ ഉടൻ തന്നെ കുട്ടിയെ ടാങ്കിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.