പത്തു ലക്ഷത്തിലേറെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് മാനവ ശേഷി മന്ത്രാലയം

iftar kits

റിയാദ്- സൗദിയിൽ പത്തു ലക്ഷത്തിലേറെ ഇഫ്താർ കിറ്റുകൾ ഇതുവരെ വിതരണം ചെയ്തതായി മാനവ ശേഷിവികസന സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. 900 ലധികം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് സൗദിയിലെ വിവിധ പ്രവിശ്യകളിലെ ആവശ്യക്കാർക്ക് ഇത്രയധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. മിനറൽ വാട്ടർ ബോട്ടിലുകൾ, മോര്, ഈത്തപ്പഴം, നെസ്‌ലെയുടെ കേക്കുകൾ എന്നിവയടങ്ങിയ ബോക്‌സുകളാണ് ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വിതരണം നടത്തുകയുണ്ടായത്.

പദ്ധതിയുടെ പ്രധാന സ്‌പോൺസർമാരിലൊരാൾ സൗദി നെസ്‌ലെ കമ്പനിയായിരുന്നു. റെയിൽ വേ സ്റ്റേഷനുകൾ പാർക്കിംഗ് കേന്ദ്രങ്ങൾ ബസ് സ്റ്റാന്റുകൾ, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യാത്രക്കാർക്കും മറ്റുമായിരുന്നു പ്രധാനമായും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!