മക്ക: 1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരമൊരുക്കി സൗദി അറേബ്യ. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്ക് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും.
ഇസ്ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളെ ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കാനുള്ള പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രിയും പരിപാടിയുടെ ജനറൽ സൂപ്പർവൈസറുമായ അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് സൽമാൻ രാജാവിനോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനോടും നന്ദി അറിയിച്ചു.