റിയാദ്- ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ലോകത്തിന്റെ ശ്രദ്ധ നേടിയ ഗാനിം അൽ മുഫ്താഹ് റിയാദിലെത്തി ക്രിസ്റ്റിയാനോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. വെള്ളിയാഴ്ച റിയാദിൽ നടന്ന അൽ നസ്സർ ക്ലബ്ബ്-അൽ തായി ക്ലബ്ബ് മത്സരത്തിൽ ക്രിസ്റ്റിയാനോ പങ്കെടുത്തിരുന്നില്ല. എങ്കിലും ക്ലബിലെത്തി ക്രിസ്റ്റിയാനോയുമായി ഗാനിം കൂടിക്കാഴ്ച നടത്തി. ഇരുവരും ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രം ഞങ്ങളുടെ വെളിച്ചം എന്ന അടിക്കുറിപ്പോടെ അൽ നസ്സർ ട്വീറ്റ് ചെയ്തു.
അതേസമയം വെള്ളിയാഴ്ച റോഷൻ സൗദി ലീഗ് ഫുട്ബോളിൽ അൽ നസ്സർ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അൽ തായി ക്ലബ്ബിനെ തോൽപ്പിച്ചു. ബ്രസീൽ താരം ആൻഡേഴ്സൺ ടലിസ്ക 42, 48 മിനിറ്റുകളിൽ നേടിയ ഗോളിലൂടെയാണ് ജയം കണ്ടെത്തിയത്.