ദമാം – അൽകോബാർ അൽസ്വദഫ ഡിസ്ട്രിക്ടിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന് തീപിടിച്ചു. അഗ്നിബാധയിൽ രണ്ടു പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിലാണ് ആശുപത്രിയിൽ എത്തിച്ചത്.