മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടക സേവനത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ രാജ്യത്തെ സേവിക്കാനുള്ള അഭിനിവേശവും ആവേശവും ഉള്ളതായി സൗദി ഗേൾ സ്കൗട്ട് കമ്മിറ്റി മേധാവി സമ ബിൻത് ഫൈസൽ ബിൻ അബ്ദുല്ല രാജകുമാരി പറഞ്ഞു.
“തീർത്ഥാടകരെ പൂർണ്ണമായി സേവിക്കുന്നതിന് അവരെ യോഗ്യരാക്കുന്ന എല്ലാ സാഹചര്യങ്ങളും നേരിടാൻ പെൺകുട്ടികൾക്ക് കഴിഞ്ഞ കാലയളവിൽ തീവ്രമായ പരിശീലനം ലഭിച്ചിട്ടുള്ളതായും സാമ രാജകുമാരി പറഞ്ഞു.
ഈ വർഷം സൗദി ഗേൾ സ്കൗട്ടുകളുടെ പങ്കാളിത്തം വോളണ്ടിയർമാരുടെ എണ്ണത്തിൽ വർദ്ധനവിന് കരണമായതായും വരും വർഷങ്ങളിൽ പ്രസക്തമായ മേഖലകളിൽ കൂടുതൽ പങ്കാളിത്തം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.