ദമ്മാം: ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വാധീന ശക്തിയായി വർത്തിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞുവെന്ന് സൗദി സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറാൻ സൗദിക്ക് സാധിച്ചത് ഇതര രാജ്യങ്ങളിൽ നിന്ന് സൗദിയെ വ്യത്യസ്തമാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പുരോഗതി അവസാനിക്കുന്നില്ല. ഓരോ നേട്ടവും തുടർ നേട്ടത്തിനുള്ള അടിസ്ഥാനമാണ്.സൗദി അറേബ്യ ആഗോള സമ്പദ് വ്യവസ്ഥയിൽ സുപ്രധാന ശക്തിയായി മാറി. രാജ്യം അതിന്റെ ചരിത്രത്തിലുടനീളം സ്ഥിരതയുടെയും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കഴിവ് തെളിയിച്ചവരാണെന്നും സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം അഭിപ്രായപ്പെട്ടു.