സൗദി അറേബ്യയിൽ സ്വർണ്ണ ശേഖരം കണ്ടെത്തി. മക്ക മേഖലയിലെ അൽ ഖുർമ ഗവർണറേറ്റിൽ നിലവിലുള്ള മൻസൂറ മസാറ സ്വർണ്ണ ഖനിയുടെ തെക്ക് 100 കിലോമീറ്റർ മാറിയാണ് സ്വർണ്ണ ശേഖരം കണ്ടെത്തിയത്.
സൗദി അറേബ്യൻ മൈനിംഗ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഈ മേഖലയിൽ സ്വർണ്ണ ഖനന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് സൂചിപ്പിക്കുന്നു. ലോഹ ഉൽപ്പാദന പ്ലാന്റ് തുടങ്ങുക എന്ന ഉദ്ദേശത്തോടെ 2022 ൽ ആരംഭിച്ച മൈനിംഗ് കമ്പനിയുടെ വിപുലമായ പര്യവേക്ഷണ പരിപാടിയുടെ ചുവടുവയ്പ്പിന്റെ ഫലമാണ് ഈ കണ്ടെത്തൽ.
ഈ കണ്ടെത്തലിന്റെ ഭാഗമായി 2024-ൽ മൻസൂറ മസാറയ്ക്ക് ചുറ്റും ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ മൈനിംഗ് കമ്പനി തീരുമാനിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.